An Audio version of the Malayalam Short Story Nainaan By Joy Isaac: Story No. 5 - Vrksha Grantham

 

An audio version of the Malayalam Short Story Nainaan By Joy Isaac: Story No. 5 - Vrksha Grantham


ജോയി ഐസക്കിന്റെ നൈനാൻ എന്ന ചെറുകഥാ സമാഹാരത്തിന്റെ ശബ്ദാവിഷ്കാരം.



Audio version of Malayalam Short Story Nainaan By Joy Isaac : Story No. 4 - Piccaso

 

Audio version of Malayalam Short Story Nainaan By Joy Isaac : Story No. 4 - Piccaso


ജോയി ഐസക്കിന്റെ നൈനാൻ എന്ന ചെറുകഥാ സമാഹാരത്തിന്റെ ശബ്ദാവിഷ്കാരം.


പിക്കാസോ

യാത്രക്കിടയിൽ നൈനാൻ വലിയൊരു പട്ടണത്തിൽ എത്തിപ്പെട്ടു. തിരക്കേറിയ വീഥിയിലൂടെ നടന്നു നീങ്ങിയ നൈനാന്റെ കണ്ണിൽ ആ വലിയ സൗധം വന്നുപെട്ടു. എന്തോ ആകാംക്ഷ തോന്നിയ നൈനാൻ അതിനെ ലക്ഷ്യമാക്കി നീങ്ങി. അതിന്റെ മുൻപിൽ വലിയ ആൾകൂട്ടം.

എന്തെന്ന് നൈനാന് മനസിലായില്ല. ആളുകളുടെ സംസാരം മാറിനിന്ന് ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് പ്രസിദ്ധനായ ചിത്രകാരൻ വാന്ഗോഗിന്റെ ലോകം അന്നുവരെ കണ്ടിട്ടില്ലാത്ത ചിത്രമായ പിക്കാസോയുടെ പ്രദർശനമാണെന്ന്. പ്രസിദ്ധനായ പാബ്ലോ പിക്കാസോ എന്ന ചിത്രകാരന്റെ മരണത്തിനു ശേഷം പത്തു വർഷങ്ങൾ   കഴിഞ്ഞു കണ്ടെടുത്ത ഈ ചിത്രം ലോകത്തെ ആകമാനം അത്ഭുതപ്പെടുത്തുകയുണ്ടായി. ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന, എന്നാൽ വാൻ ഗോഗ് കേട്ടിട്ടുപോലുമില്ലാതിരുന്ന പിക്കാസോയുടെ ചിത്രം വാൻ ഗോഗ് വരച്ചുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും ആർക്കും സാധിക്കുന്നില്ല.    

ഏതാനും ദിവസങ്ങൾക്കു മുൻപ് കണ്ടുകിട്ടിയ ആ ചിത്രം അവിടെ പ്രദർശനത്തിന് വച്ചിരിക്കുകയാണ്. അതും വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെ. ആ ചിത്രത്തിന്റെ വിലപോലും ആരും അന്നുവരെ കണക്കാക്കിയിട്ടും ഉണ്ടായിരുന്നില്ല. ലോകത്തിൽ അന്നുവരെ വിറ്റിട്ടുള്ള ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലും നൂറിരട്ടി വിലയുണ്ടാകുമെന്നാണ് വാർത്തകളിൽ കേൾക്കുന്നത്.

അങ്ങനെ പിക്കാസോ ലോകം ശ്രദ്ധിക്കപ്പെട്ട വിശ്വപ്രസിദ്ധ ചിത്രമായി മാറി. ഒരു നടനോ കായിക അഭ്യർത്ഥിക്കും ഒരിക്കലും കൈവരിക്കാൻ സാധിക്കാത്ത വിലയാണ് പിക്കാസോയ്ക്ക് ഉള്ളത്.  പിക്കാസോയുടെ രൂപവും ഭാവവും അത് കാണാൻവന്നവരെ പലരെയും സ്തബ്ധരാക്കിയിട്ടുണ്ട്. പലർക്കും എന്തെന്ന് മനസ്സിലാക്കാൻ കഴിയാത്തവിധം നിഗുഢമായിരുന്നു പിക്കാസോ. കൂടിനിന്നിരുന്നവർ തങ്ങൾ കാണാൻപോകുന്ന ചിത്രത്തെക്കുറിച്ച മറ്റുള്ളവർ പറഞ്ഞതും വാർത്തകളിൽ വായിച്ചതുമായ അറിവുകൾ പങ്കുവച്ചുകൊണ്ടിരുന്നു.

എല്ലാവരും വളരെ വലിയ ആവേശത്തിലായിരുന്നു. ധാരാളം ആളുകൾ തന്നെ കാണാൻ ദിവസേനെ വന്നുപോയിക്കൊണ്ടിരുന്നെങ്കിലും പിക്കാസോക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും വിലമതിക്കപെട്ടവനാണ് താനെന്ന് പിക്കാസോ അറിഞ്ഞിരുന്നുമില്ല. ...............